ADVERTISEMENT

അബുദാബി∙ സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 23-ാമത് ജിമ്മി ജോർജ് സ്മാരക കെഎസ്‌സി–യുഎഇ എക്സ്ചേഞ്ച് രാജ്യാന്തര റമസാൻ വോളിബോൾ ടൂർണമെന്റിന് തുടക്കം. അബുദാബി എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഫിനാബ്ലർ ഗ്രൂപ്പ് സിഇഒ പ്രമോദ് മാങ്ങാട് ഉദ്ഘാടനം ചെയ്തു.

dub-volleyball-3-col

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് മാനേജർ അഹമ്മദ് അൽ റുമൈത്തി, ടൂർണമെന്റ് കൺവീനർ സലീം ചിറക്കൽ, കേരള സോഷ്യൽ സെന്റർ സ്പോർട്സ് വിഭാഗം സെക്രട്ടറി പി.പി. റെജീദ്, ജോയിന്റ് സെക്രട്ടറി നിർമൽ തോമസ് എന്നിവർ പ്രസംഗിച്ചു. അബുദാബിയിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായ  രണ്ടു സെറ്റുകൾക്ക് എൻഎംസി ഹെൽത്ത് കെയർ ബിഗ്‌മാർട്ട് ദുബായിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ എവർ ഫ്രഷ് ദുബായ് രണ്ടു സെറ്റുകൾക്കു ഖാൻ ക്ലബ് ഷാർജയെ പരാജയപ്പെടുത്തി. 

ദിവസവും രാത്രി 8.30നാണു മത്സരം. പ്രവേശനം സൗജന്യം. ഇന്ത്യ, യുഎഇ, പാക്കിസ്ഥാൻ, ഈജിപ്ത്, ലബനൻ, ക്യൂബ, സെർബിയ, റഷ്യ  തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ, രാജ്യാന്തര താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com