ADVERTISEMENT
uae3
ദുബായ് കെഎംസിസിയിൽ രാവിലെ മുതൽ ടെലിവിഷനിലൂടെ തിരഞ്ഞെടുപ്പ് ഫലം കാണുന്നവർ.

ദുബായ് ∙ യുഎഇ അടക്കമുള്ള ഗൾഫിലും തിരഞ്ഞെടുപ്പ് ഫലമറിയാൻ വൻ ആകാംക്ഷ. ഗൾഫിൽ ഇന്ന് പ്രവൃത്തി ദിനമായതിനാൽ പലരും ജോലി സ്ഥലത്തിരുന്നാണ് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞുകൊണ്ടിരിക്കുന്നത്. വോട്ടെണ്ണിത്തുടങ്ങുമ്പോൾ യുഎഇ സമയം രാവിലെ ആറര. മിക്കവരും തങ്ങളുടെ ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ റേഡിയോയിലൂടെയും മൊബൈൽ ആപ്പുകൾ വഴി ടെലിവിഷൻ ചാനലുകളിലൂടെയും ഒാൺലൈനിലൂടെയും വോട്ടെണ്ണലിന്റെ പുരോഗതി അറിഞ്ഞുകൊണ്ടിരുന്നു. ബാർബർ ഷോപ്പ്, മലയാളി റസ്റ്ററന്റ് എന്നിവിടങ്ങളിൽ ടെലിവിഷനിലൂടെ ഫലം പ്രദർശിപ്പിച്ചിരുന്നു.

uae-1
ദുബായ് കെഎംസിസിയിൽ രാവിലെ മുതൽ ടെലിവിഷനിലൂടെ തിരഞ്ഞെടുപ്പ് ഫലം കാണുന്നവർ.

തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തിക്കാനും വിജയിച്ചാൽ ആഹ്ളാദത്തിൽ പങ്കുകൊള്ളാനും വലിയൊരു വിഭാഗം പേർ ആഴ്ചകൾക്ക് മുൻപേ നാട്ടിലേയ്ക്ക് പറന്നിരുന്നു. കെഎംസിസിയുടെ നേതൃത്വത്തിലും ഏറെപ്പേർ നാട്ടിലെത്തി. ഇവരുമായി നിരന്തരം ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ആരായുകയും വിജയസാധ്യതകൾ വിലയിരുത്തുകയും ചെയ്തു. നാട്ടിൽ നിന്ന് ഇപ്രാവശ്യവും ഒട്ടേറെ നേതാക്കൾ ഗൾഫ് സന്ദർശിച്ച് പ്രവാസി കുടുംബങ്ങളുടെ വോട്ട് ഉറപ്പാക്കി.                              

കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടിയപ്പോൾ തന്നെ കേന്ദ്രത്തിൽ യുപിഎ പരാജയം നേരിട്ടതിൽ നിരാശ മറച്ചുവയ്ക്കുന്നില്ല. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ ബിജെപിയെ പിന്തുണക്കുന്നവരും യുഎഇയിൽ വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനങ്ങൾക്ക് ശേഷം. ഇൗ കേന്ദ്രങ്ങളിൽ വിജയാഘോഷം നടക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് കർശന നിരോധമുള്ള രാജ്യങ്ങളായതിനാൽ ഗൾഫിൽ വിജയാഹ്ളാദവും അത്ര വിപുലമാകാൻ സാധ്യതയില്ലെങ്കിലും ഇന്ന് വൈകിട്ട് ജോലി സ്ഥലത്ത് നിന്ന് തിരിച്ചെത്തിയ ശേഷം വിവിധ കേന്ദ്രങ്ങളിൽ ഒന്നിച്ചുകൂടി ആഹ്ളാദം പങ്കിടാൻ തീരുമാനിച്ചിട്ടുണ്ട്. നാളെ(വെള്ളി) വാരാന്ത്യ അവധി ദിനത്തിലും ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com