ADVERTISEMENT

ഷാർജ∙ റമസാൻ രാവുകളിൽ സജീവമായി വിനോദസഞ്ചാര കേന്ദ്രങ്ങളും. ഷാർജ എക്സ്പോ സെന്ററിൽ വിലക്കുറവിന്റെ മേളയായ റമസാൻ നൈറ്റ്സ് ഇന്നു തുടങ്ങും. ഒട്ടേറെ കാഴ്ചകളും വിഭവങ്ങളും കൂടാതെ ആരോഗ്യ ബോധവൽകരണ സന്ദേശം പകരുന്ന വിവിധ പരിപാടികളുമുണ്ടാകും. 75% വരെ വിലക്കുറവിൽ ജൂൺ 8 വരെ ഷോപ്പിങ് നടത്താം. റമസാൻ രാത്രികളിൽ രാത്രി 8 മുതൽ പുലർച്ചെ 2വരെയും ഈദ് അവധിക്ക് വൈകിട്ട് 5മുതൽ രാത്രി 11 വരെയുമാണു സമയം.

റമസാൻ സ്റ്റാർ ലോഞ്ച്

മരുഭൂമിയിൽ തയാറാക്കിയ കൂടാരത്തിൽ നോമ്പ് തുറക്കാൻ അവസരമൊരുക്കിയിരിക്കുന്നത് മെലീഹ ആർക്കിയോളജി സെന്ററാണ്. ഇഫ്താറോടെ ആരംഭിക്കുന്ന പാക്കേജിൽ വാന നിരീക്ഷണത്തിനും മ്യൂസിയം കാഴ്ചകൾ കാണാനും അവസരമുണ്ട്. 175 ദിർഹമാണു റമസാൻ സ്റ്റാർ ലോഞ്ച് പാക്കേജിന്റെ നിരക്ക്. കുട്ടികൾക്ക് 100 ദിർഹം.

അൽനൂറിലെ ഇഫ്താർ അനുഭവം

നഗരത്തിൽനിന്ന് അധികം വിട്ടു നിൽക്കാതെ ശാന്തമായ ഇഫ്താർ അനുഭവം വേണമെങ്കിൽ അൽനൂർ ദ്വീപിലേക്കു പോകാം. ഖാലിദ് ലഗൂണിന്റെ മനോഹര കാഴ്ചയും ഇഫ്താര്ത‍ വിരുന്നും ഒന്നിച്ചാസ്വദിക്കാം. പ്രവേശന ഫീസും കാഴ്ചകളും ഉൾപ്പെടുന്ന ഇഫ്താർ പാക്കേജിന് മുതിർന്നവർക്ക് 85 ദിർഹം, കുട്ടികൾക്ക് 35 ദിർഹമാണു നിരക്ക്.

അണിഞ്ഞൊരുങ്ങി അൽ ഖസ്‌ബ

കുടുംബങ്ങളുടെ പ്രിയ വിനോദ കേന്ദ്രമായ അൽ ഖസ്ബ കച്ചവട ശാലകളും കളിയിടങ്ങളുമായി റമസാൻ രാവുകൾക്കായി അണിഞ്ഞൊരുങ്ങി. ഭക്ഷണ ശാലകളിൽ കുറഞ്ഞത് 100 ദിർഹം ചെലവഴിക്കുന്നവർക്ക് ആഴ്ചയിൽ 10,000 ദിർഹം സമ്മാനമുള്ള നറുക്കെടുപ്പിൽ ഭാഗമാകാം. അൽ ഖസ്ബയിലെ പള്ളിയിൽ റമസാന്റെ ഭാഗമായി ‘ഈമാൻ ഒയാസിസ്‌’ എന്ന  പ്രഭാഷണ പരമ്പരയും നടക്കുന്നു.

ശാരീരിക ക്ഷമതയ്ക്ക് സ്പോർട്സ് അവർ

ഷാർജ ഫ്ലാഗ് ഐലൻഡ്, ഫിറ്റ്നസ് ഫസ്റ്റ്, അൽ സാഹിറ ആശുപത്രി എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന റമസാൻ സ്പോർട്സ് അവറിൽ യോഗ, ബോക്സിങ് എന്നിവയ്ക്കൊപ്പം വിവിധ വ്യായാമങ്ങളും പരിശീലിക്കാം. സൗജന്യ പ്രമേഹ,രക്തസമ്മർദ പരിശോധനയുമുണ്ട്. തിങ്കളാഴ്ചകളിൽ വൈകിട്ട് 5 മുതൽ ആറു വരെയാണു സ്പോർട്സ് അവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com