ADVERTISEMENT

ദോഹ ∙ അമേരിക്കൻ കോളജ് ഓഫ്‌ സർജൻസ്‌ നാഷനൽ സർജിക്കൽ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിൽ (എസിഎസ്‌ എൻഎസ്‌ക്യുഐപി) സിദ്ര മെഡിസിനും ഇനി പങ്കാളി. ശസ്‌ത്രക്രിയ, ശസ്‌ത്രക്രിയാനന്തര പരിചരണ മികവ്‌ ഉറപ്പാക്കാൻ എസിഎസ്‌ എൻഎസ്‌ക്യുഐപിയുമായുള്ള സഹകരണം സിദ്രയെ സഹായിക്കും. 

എസിഎസ്‌ എൻഎസ്‌ക്യുഐപിയിൽ പങ്കാളികളായ എല്ലാ ആശുപത്രികളും ശസ്‌ത്രക്രിയ ഫലങ്ങൾ പരസ്‌പരം പങ്കുവയ്‌ക്കും.

ലോകത്തിലെ മികച്ച ആശുപത്രികളിലെ ശസ്‌ത്രക്രിയകളുടെ വിവരങ്ങൾ, ശസ്‌ത്രക്രിയയ്ക്കു മുൻപും ശേഷവും രോഗികളുടെ അവസ്‌ഥ എന്നിവ സിദ്രയിലെ വിദഗ്‌ധർക്കു മനസ്സിലാക്കാനും വിലയിരുത്താനും കഴിയും. 

സിദ്രയിലെ വിദഗ്‌ധർ എത്രമാത്രം ഗുരുതരമായ രോഗികളെയാണു സുഖപ്പെടുത്തുന്നതെന്നു രാജ്യാന്തര പ്രഗത്ഭരായ ശസ്‌ത്രക്രിയാ വിദഗ്‌ധർക്ക്‌ മനസ്സിലാക്കാനും സംവിധാനമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com