ADVERTISEMENT

ദുബായ്∙ സ്ഥിരതാമസത്തിന് അനുമതിയായി ഗോൾഡൻ കാർഡ് നൽകാനുള്ള തീരുമാനം പ്രവാസികൾ സന്തോഷത്തോടെ വരവേൽക്കുന്നു. .

കോൺസൽ ജനറൽ വിപുൽ 

യുഎഇ സർക്കാരിന്റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് ഏറെ ഇന്ത്യക്കാർ യുഎഇയിലുണ്ട്. മുൻപ് വീസയ്ക്കു തന്നെ നാളുകൾ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. സ്ഥിരതാമസത്തിന് അനുമതി നൽകുന്നത് യുഎഇയുടെ ആകർഷകത്വം ഏറെ വർധിപ്പിക്കും. ആദ്യ കാർഡുകൾ കിട്ടിയതു രണ്ട് ഇന്ത്യക്കാർക്കാണെന്നുള്ളത് സന്തോഷം ഇരട്ടിയാക്കുന്നു

അദീബ് അഹമ്മദ്

ഗോൾഡൻ കാർഡ് യുഎഇയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്. നേതൃ മികവും ദീർഘവീക്ഷണവും കൊണ്ട് യുഎഇയെ ആഗോള സമൂഹമാക്കി മാറ്റിയ ഭരണകർത്താക്കൾ ഈ തീരുമാനത്തിലൂടെ ഇഛ്ഛാ ശക്തിയുള്ളവർക്ക് ഉയരങ്ങളിലെത്താൻ അവസരം നൽകുകയാണ്. നിക്ഷേപവും പ്രതിഭാധനത്വവും ഈ രാജ്യത്തേക്ക് ഒഴുകാൻ ഈ തീരുമാനം ഇടയാക്കും.

ഡോ. ഷംഷീർ വയലിൽ

വിദേശികൾക്ക് യുഎഇയുടെ വികസനത്തിൽ പങ്കാളികളാകാനും വ്യവസായ സംരംഭങ്ങൾ കെട്ടിപ്പടുക്കാനും പദ്ധതി ഉപകരിക്കും. ഇതുമൂലം യുഎഇയിലേക്ക് പുതിയ വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്കുണ്ടാകും. ഈ രാജ്യത്തുള്ള സുരക്ഷിതത്വവും ഭരണാധികാരികൾ വിദേശികൾക്കു നൽകുന്ന പരിഗണനയും പിന്തുണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിക്ഷേപകരെ ആകർഷിക്കാനുതകുന്ന പ്രധാന ഘടകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com