ADVERTISEMENT

ദുബായ്∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനോന്മുഖ അജൻഡയ്ക്കു കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വിവിധ വിഭാഗങ്ങൾക്കായി താഴേതട്ടിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ശരിയായ ദിശയിലായതാണു വൻ വിജയത്തിനു കാരണം. വ്യക്തമായ ജനവിധി തന്നെപ്പോലുള്ള പ്രവാസി നിക്ഷേപകർക്കു മാത്രമല്ല രാജ്യാന്തര നിക്ഷേപകർക്കും ധൈര്യപൂർവം ഇന്ത്യയിൽ പണം മുടക്കാൻ ആത്മവിശ്വാസമേകും.

കഴിഞ്ഞ അഞ്ചു വർഷം ഇന്ത്യ-ഗൾഫ് ബന്ധത്തിന്റെ സുവർണ കാലമായിരുന്നു. അറബ് ലോകത്തെ വിവിധ നേതാക്കൾ മോദിയുമായി നല്ല ബന്ധമാണു പുലർത്തിയത്. അതിനിയും തുടരുമെന്ന് വിശ്വാസമുണ്ട്. ഇന്ത്യക്കാരുടെ പ്രതിഛായ ഏറ്റവുമധികം ഉയർന്ന സമയമാണ് എൻഡിഎ സർക്കാരിന്റെ ഭരണകാലമെന്നും  പുതിയ തലമുറയ്ക്ക് ഏറെ ആഹ്ലാദിക്കാൻ ഈ വിജയം ഇടനൽകുമെന്നും യൂസഫലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com