ADVERTISEMENT

ദുബായ്∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നേതൃത്വത്തിൽ ദിവസവും നടത്തുന്ന നോമ്പുതുറയിലൂടെ റമസാനിൽ 1,14,000 പേർക്ക് ഇഫ്താർ വിരുന്ന് നൽകുമെന്ന് ജ്വല്ലറി ഗ്രൂപ്പ് അധികൃതർ. റമസാൻ മാസാരംഭത്തിൽ തന്നെ നോമ്പുതുറ തുടങ്ങിയിരുന്നു. സജ ക്യാംപിലെ വിരുന്ന് ആദ്യം 21,000 പേർക്ക് ആയിരുന്നത് 54,000 ആക്കി.

ഷാർജ ചാരിറ്റി ഇന്റർനാഷനൽ, കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ഷാർജ അവ്ഖാഫ്, റെഡ് ക്രെസന്റ്, കെഎംസിസി, എംഎസ്എസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണു നോമ്പുതുറ. ഒമാനിൽ 16000 പേർക്കും ബഹ്റൈനിൽ 5250 പേർക്കും കുവൈത്തിൽ 3000 പേർക്കും ഇഫ്താർ നൽകുമെന്ന് അധികൃതർ അറിയിച്ചു. സൗദിയിൽ കെഎംസിസിയുടെ സഹകരണത്തോടെ ഹറമിൽ ഇഫ്താർ വിരുന്നു നടത്തും. മക്കയിൽ ഇഫ്താർ കിറ്റുകളും വിതരണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com