ADVERTISEMENT

ദുബായ്∙ ഇൗ കഥയിലെ പ്രവാസി യുവാവിന് പേരില്ല. പക്ഷേ, ഇയാളെ ഇക്കാലത്ത് പ്രവാസ ലോകത്ത് നമ്മുടെ ഇടയിൽ തന്നെ കാണാവുന്നതുമാണ്. അല്ലെങ്കിൽ, നമ്മളിലൊരാളോ, നമ്മൾ തന്നെയോ ആണ് ഇയാൾ. ഇയാള്‍ എങ്ങനെ ഇങ്ങനെയായി എന്ന സാമൂഹിക പ്രസക്തമായ കഥയാണ് ഡി അഡിക് ഷൻ എന്ന ഹ്രസ്വചിത്രം പറയുന്നത്.

ദുബായില്‍ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീജിത് ഇൻകാർനേഷൻ ആണ് സംവിധാനം. 5 മിനിറ്റ് ദൈർഘ്യത്തിൽ ഒരൊറ്റ കഥാപാത്രത്തിലൂടെ ഒരു ഫീച്ചർ ചിത്രം പറയുന്നതിലും മികച്ച രീതിയിലാണ് ഇൗ ആധുനിക മനുഷ്യാവസ്ഥ കൈകാര്യം ചെയ്തിരിക്കുന്നത്.

ടിജു ജോൺ ആണു പേരില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചത്. കഥ, ക്യാമറ, എഡിറ്റിങ് തുടങ്ങിയവയെല്ലാം സംവിധായകൻ തന്നെ നിർവഹിച്ചു. കുഞ്ഞു ചിത്രമാണെങ്കിലും ഒരു കഥാപാത്രത്തിലൂട‌െ സാമൂഹിക പ്രസക്തമായ വിഷയമാണ് ഇൗ ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ശ്രീജിത് ഇൻകാർനേഷൻ പറയുന്നു. ചിത്രം യു ട്യൂബിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com