ADVERTISEMENT

ദുബായ്∙ സ്വർണത്തോട് കൂടുതൽ താൽപര്യം ഇന്ത്യക്കാർക്കെന്ന് ദുബായ് ഇക്കണോമിക്സ് ഡിപ്പാർട്മെന്റ്. സ്വർണ വ്യാപാര രംഗത്ത് നിക്ഷേപം നടത്തിയിട്ടുള്ള 10 രാജ്യക്കാരിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്നാണു റിപ്പോർട്ട്. 2113 വനിതാ വ്യവസായികളുൾപ്പെടെ 62,125 പേരാണു സ്വർണത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. പാക്കിസ്ഥാൻ, ബ്രിട്ടൻ, സൗദി, സ്വിറ്റ്സർലൻഡ്, ഒമാൻ, ജോർദാൻ, ബെൽജിയം, യമൻ, കാനഡ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു തൊട്ടുപിന്നിൽ. 30 രാജ്യങ്ങളിൽനിന്ന് ദുബായിലേക്കു സ്വർണം ഇറക്കുമതി ചെയ്യുന്നു.

274 ബില്യൺ

കഴിഞ്ഞ വർഷം സ്വർണ, വജ്രാഭരണ മേഖലയിൽ 274 ബില്ല്യൺ ദിർഹത്തിന്റെ വിൽപനയാണു നടന്നത്. മുൻ വർഷത്തെക്കാൾ 3% കൂടുതൽ.

13110

ആകെ 13,110 തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നതായും ദുബായ് ഇക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

4086 ബില്യൺ

ദുബായിൽ സ്വർണ വ്യാപാരം രംഗത്തു 4086 കമ്പനികൾ പ്രവർത്തിക്കുന്നു. ഇതിൽതന്നെ സ്വർണ-വെള്ളി ആഭരണ മേഖലയിൽ പ്രവർത്തിക്കുന്നത് 2498 കമ്പനികളാണ്. സ്വർണ വ്യാപാര രംഗത്തുള്ളത് 1184. സ്വർണാഭരണ നിർമാണ രംഗത്ത് 392. 46.5% കമ്പനികൾ അൽ ധാഗായായിലാണ്. അൽ റാസ്,അയൽ നസിർ, ബുർജ് ഖലീഫ,വർഖ അൽ ബതീൻ, അൽ മുറാഖാബാത്, പോർട് സെയ്ദ്,, അൽ റിഗ്ഗ, ട്രേഡ് സെന്റർ 1, അൽ ബർഷ1 എന്നിവടങ്ങളിലും കമ്പനികളുണ്ട്.

400  ബില്യൺ

സ്വർണത്തോടൊപ്പം കല്ലുകളുടെ വ്യാപാരത്തിലും വർധനയുണ്ട്. 400 ബില്യൺ ദിർഹത്തിന്റെ വ്യാപാരമാണു ഈ രംഗത്ത് നടക്കുന്നത്. 142.4 ബില്യൺ ദിർഹത്തിന്റെ സ്വർണം ഇറക്കുമതി ചെയ്തു. 75.9 ബില്യൺ ദിർഹത്തിന്റെ കയറ്റുമതിയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com