ADVERTISEMENT

ദോഹ∙ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അൽ സൈലിയ ലേബർ ക്യാംപിൽ ഇഫ്താർ സംഘടിപ്പിച്ചു. വേതനം മുടങ്ങി ബുദ്ധിമുട്ടിലായ തൊഴിലാളികൾക്കു വേണ്ടിയായിരുന്നു ഇഫ്താറെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ സ്മൃതിദിനമാണ് ഇൻകാസ് ഇഫ്താറിനായി തിരഞ്ഞെടുത്തത്.മനസ്സും ശരീരവും ശുദ്ധമാക്കാനുള്ള പരിശുദ്ധ റമസാനിലെ പുണ്യപ്രവർത്തനമാണ് തൊഴിലാളികൾക്കൊപ്പമുള്ള ഇഫ്താറെന്ന് സമീർ ഏറാമല പറഞ്ഞു.

.ഇൻകാസ് സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായമനോജ് കൂടൽ, ടി.കെ. നൗഷാദ്, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ, സിറാജ് പാലൂർ, ഫാസിൽ വടക്കേകാട്, കരീം നടക്കൽ, നിഹാസ് കൊടിയേരി, ബഷീർ നന്മണ്ട, ഷംസു എറണാകുളം, ബ്രോൺസ്കി, ജെനിറ്റ്, അനീഷ് ബാബു, കുഞ്ഞമ്മദ് പാലിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com