ADVERTISEMENT

കുവൈത്ത് സിറ്റി∙ റമസാൻ അവസാന പത്തിൽ പ്രവേശിച്ചതോടെ രാവുകൾ പ്രാർഥനാ നിർഭരമായി. ഖിയാമു‌ല്ലൈൽ നമസ്കാരത്തിനായി പള്ളികളിൽ പാതിരാവിൽ വിശ്വാസികൾ നിറയുന്നു. പള്ളികളിൽ ഇഅ്തികാഫ് (ഭജനയിരിക്കൽ) ഇരിക്കുന്നവരുടെ എണ്ണവും കൂടി.

രാത്രി തറാവീഹ് നമസ്കാരത്തിനു പുറമേ അർധ രാത്രിയോടെ നടക്കുന്ന ഖിയാമുല്ലൈൽ നമസ്കാരത്തിന് മിക്ക പള്ളികളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഖിയാമുല്ലൈൽ നമസ്കാരത്തിന് നേതൃത്വം നൽകാൻ ഔഖഫ് മന്ത്രാലയ അതിഥികളായി കുവൈത്തിലുണ്ട്.

അതേ സമയം, പള്ളികളിൽ ഉറങ്ങുന്നതിനെതിരെ ഔഖഫ് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പള്ളികൾ ആരാധനയ്ക്ക് വേണ്ടിയുള്ളതാണ്; ഉറങ്ങാനുള്ള സ്ഥലമല്ല. ആരാധനാലയങ്ങളുടെ പവിത്രത പരിപാലിക്കാൻ തയാറാകണമെന്നും അഭ്യർഥിച്ചു.

നമസ്കാര വേളയിൽ പള്ളികളിൽ പുറത്തുള്ള സ്പീക്കറുകൾ ഉപയോഗിക്കരുത്. ബാങ്ക് വിളിക്കുന്നതിനും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും അല്ലാതെ പള്ളികളിൽ പുറത്തുള്ള സ്പീക്കർ ഉപയോഗിക്കരുതെന്നാണു വ്യവസ്ഥ. റമസാനിൽ തറാവീഹിനും ഖിയാമുല്ലൈൽ നമസ്കാരത്തിനും ഈ വ്യവസ്ഥ ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com