ADVERTISEMENT

അബുദാബി∙ പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് അബുദാബിയിലെ അറവു ശാലകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി നഗരസഭ അറിയിച്ചു. സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തിക്കുക. വെള്ളിയാഴ്ച പ്രാർഥനാ സമയമായ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ അടച്ചിടും. പെരുന്നാൾ അവധി ദിവസങ്ങളിലും അറവുശാലകൾ തുറന്നു പ്രവർത്തിക്കും.

അബുദാബി, ബനിയാസ്, ഷഹാമ, അൽവത്ബ എന്നീ അറവു ശാലകളിലായി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉരുക്കളെ ഇവിടെ കൊണ്ടുവന്ന് ശാസ്ത്രീയമായി അറുത്ത് മാംസമാക്കി കൊണ്ടുപോകാം. അംഗീകൃത അറവുശാലകളിൽ മാത്രമേ മൃഗങ്ങളെ അറുക്കാവൂ എന്നു മുന്നറിയിപ്പുണ്ട്.

മൃഗ ഡോക്ടർ പരിശോധിച്ച് രോഗങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമേ മൃഗങ്ങളെ അറുക്കാവൂ. 

സാങ്കേതിക യോഗ്യതയും ലൈസൻസും ഉള്ളവർക്കു മാത്രമേ അറുക്കാൻ അനുവാദമുള്ളൂവെന്നും നഗരസഭ ഓർമിപ്പിച്ചു.

റമസാൻ തുടങ്ങിയതു മുതൽ ഈ മാസം 23 വരെ ആട്, പശു, ഒട്ടകം എന്നിവ ഉൾപ്പെടെ 34,964 ഉരുക്കളെയാണ് അറവുശാലകൾ വഴി അറുത്തു നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com