ADVERTISEMENT

ദോഹ ∙ വർഷാദ്യ പാദത്തിൽ ദോഹ സന്ദർശിക്കാനെത്തിയത് 5,88,072 പേർ. സന്ദർശകരിൽ 4,95,000 പേർ വിമാനയാത്രികരും 93,000 പേർ കപ്പൽ യാത്രികരുമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് കൂടുതലെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2,16,818 പേരാണ് യൂറോപ്പിൽ നിന്നെത്തിയവർ. മൊത്തം സന്ദർശകരുടെ 37 % വരുമിത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ 2,06,203 പേരാണ്. ജിസിസി രാജ്യങ്ങളിൽ നിന്നും 62,909 പേരാണ് എത്തിയത്.

ബിസിനസ് ആവശ്യങ്ങൾക്കും വിനോദത്തിനും മറ്റുമായാണ് സന്ദർശകർ എത്തുന്നത്. ഇത്തവണ ആഭ്യന്തര കപ്പൽ ടൂറിസത്തിലും സന്ദർശകരുടെ പങ്കാളിത്തം വലുതാണ്. 2018-19 സീസണിൽ ദോഹ തുറമുഖത്ത് വന്നിറങ്ങിയത് 1,44,707 പേരാണ്. കപ്പൽ ജീവനക്കാരും സഞ്ചാരികളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തേക്കുള്ള പ്രവേശന വീസയുടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കിയതോടെയാണ് സന്ദർശകരുടെ എണ്ണത്തിൽ വർധന. ഇന്ത്യ ഉൾപ്പെടെയുള്ള 83 രാജ്യങ്ങൾക്ക് വീസ രഹിത പ്രവേശനമാണ് രാജ്യം അനുവദിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com