ADVERTISEMENT

അബുദാബി ∙ അൽസാഹിയ മേഖലകളിലെ ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 25.88 കോടി ദിർഹം ചെലവിൽ നിർമിച്ച റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. 2,77,500 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ളവർക്ക് ഗുണകരമായ റോഡ് വികസന പദ്ധതിയോടനുബന്ധിച്ച് നടപ്പാതയും യാത്രക്കാർക്ക് റോഡിന് കുറുകെ കടക്കാനുള്ള സംവിധാനവും പാലവും ഒരുക്കിയിട്ടുണ്ട്. മഴവെള്ളവും മലിനജലവും ശുദ്ധീകരിച്ച വെള്ളവും കൊണ്ടുപോകുന്ന പൈപ്പുകളും ഇതോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്.

വൈദ്യുതി, ടെലിഫോൺ കേബിളിനുള്ള സംവിധാനം ഒരുക്കിയതിനാൽ ഇതിനായി റോഡ് കുത്തിപ്പൊളിക്കേണ്ടിവരില്ലെന്നും നഗരസഭ വ്യക്തമാക്കി. അൽമർയ ദ്വീപുമായി ബന്ധപ്പിക്കുന്ന 4 പാലങ്ങളും 10 നടപ്പാതകളും ഇതിൽ ഉൾപെടും. പുതിയ റോഡ് വികസന പദ്ധതി പ്രദേശത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഗരസഭ അറിയിച്ചു. ഇതോടെ മേഖലയിൽ 4800 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയായി. നേരത്തെ ഇത് 4300 ആയിരുന്നു. 551 തെരുവു വിളക്കുകളും 11 ട്രാഫിക് ലൈറ്റുകളും ഇതോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com