ADVERTISEMENT

ദോഹ∙ 10-ാം ക്ലാസിലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ബിർള പബ്ലിക് സ്‌കൂളിന് അഭിമാന തിളക്കം സമ്മാനിച്ച് പ്രഗതി ബിസ് വാൾ. 500 ൽ 494 മാർക്ക് നേടി ഇന്ത്യയിൽ 6-ാമത്തെയും ഖത്തറിൽ ഒന്നാമത്തെയും റാങ്കാണ് പ്രഗതി കരസ്ഥമാക്കിയത്. ഒഡീഷ സ്വദേശിനിയാണ് പ്രഗതി. പ്ലസ് ടു പരീക്ഷയിൽ കൊമേഴ്‌സ്, സയൻസ് വിഭാഗങ്ങളിലും ഖത്തറിലെ സ്‌കൂളുകൾക്കിടയിൽ ബിർളയിലെ വിദ്യാർഥികൾ തന്നെയാണ് മുമ്പിൽ.

കൊമേഴ്‌സിൽ 96.8 ശതമാനം വിജയം നേടി സർതാക് ബെഹലും സയൻസിൽ 96.2 ശതമാനം വിജയം നേടി എറിൻ സൂസൻ തോമസുമാണ് ഒന്നാമത്. ഉത്തർപ്രദേശ് സ്വദേശിയാണ് സർതാക്. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് എറിൻ സൂസൻ തോമസ്. ദേശീയ, രാജ്യാന്തര തലത്തിൽ ബിർള പബ്ലിക് സ്‌കൂളിന്റെ അഭിമാനം ഉയർത്തിയ വിദ്യാർഥികളെ സ്‌കൂൾ മാനേജ്‌മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു. വിദ്യാർഥികളുടെ പഠനത്തിന് ആവശ്യമായ പിന്തുണ നൽകിയ അധ്യാപകരേയും സ്‌കൂൾ നേതൃത്വത്തേയും രക്ഷിതാക്കൾ അഭിനന്ദനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com