ADVERTISEMENT

ദുബായ് ∙ ഈദ് അവധി ദിനങ്ങളിൽ ദുബായ് വഴി കടന്നുപോയത് 13 ലക്ഷം യാത്രക്കാരെന്ന് അധികൃതർ.  രണ്ടര ലക്ഷത്തിലധികം താമസാനുമതി ഇടപാടുകളും ഇക്കാലയളവിൽ നടന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് അധികൃതർ അറിയിച്ചു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 122 സ്മാർട് ഗേറ്റുകൾ വഴി 3,52,306 പേർ കടന്നുപോയി. കഴിഞ്ഞ തവണത്തേക്കാൾ വലിയ വർധനയാണിതെന്നും സ്മാർട് ഗേറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകൾ മനസ്സിലാക്കി എന്നതിന്റെ തെളിവാണിതെന്നും അധികൃതർ പറഞ്ഞു.

അവധി ദിനങ്ങളിൽ അമർ സെന്ററുകളിലേക്ക് 12,500 ടെലിഫോൺ കോളുകളാണ് വന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ ടെർമിനൽ മൂന്നിലെ കേന്ദ്രം 24 മണിക്കൂറും തുറന്നു പ്രവർത്തിച്ചു. ഈദ് അവധിക്കു മാത്രം 320 പാസ്പോർട്ടുകൾ ഇങ്ങനെ പുതുക്കിയതായി ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാറി പറഞ്ഞു.

അബുദാബി വിമാന താവളത്തിൽ 5ജി

അബുദാബി ∙ രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനലിൽ എത്തിസാലാത്തിന്റെ 5ജി നെറ്റ്‌വർക്ക് സേവനം. മേഖലയിൽ ഈ സൗകര്യം ലഭിക്കുന്ന ആദ്യ വിമാനത്താവളമാകും ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com