ADVERTISEMENT

ദുബായ് ∙ പരീക്ഷണാടിസ്ഥാനത്തിൽ ദുബായ് ആർടിഎ (റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) പുതിയ ഫെറി സർവീസ് ആരംഭിച്ചു. വ്യാഴം രാത്രി ഒൻപതിനും പത്തിനും വെള്ളി വൈകിട്ട് നാലു മുതൽ പത്തു വരെയുമാണ് സർവീസ്. ദുബായ് വാട്ടർ കനാലിലെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനിൽ നിന്നാണ് ഫെറി സർവീസ് തുടങ്ങുന്നത്.

ബുർജ് ഖലീഫ, ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക്, ഓൾഡ് സൂക്ക്, അൽസീഫ്, സ്പൈസ് സൂഫ്, ജൂമൈറ വഴി തിരികെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനിൽ എത്തുന്ന രീതിയിലാണ് സർവീസ്. കുറഞ്ഞത് 21 യാത്രക്കാരുണ്ടെങ്കിൽ ബുക്ക് ചെയ്തു യാത്ര പോകാം. സിൽവർ ക്ലാസിന് ഒരാൾക്ക് 50 ദിർഹവും ഗോൾഡ് ക്ലാസിന് 75 ദിർഹവുമാണ് നിരക്ക്. 2 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യയാത്ര. 10 വയസ്സ് വരെയുള്ളവർക്ക് പകുതി നിരക്ക്. ഫോൺ. 8009090.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com