ADVERTISEMENT

ദുബായ് ∙ ഇന്ത്യയുടെ പ്രഥമ ആഡംബര യാത്രാകപ്പൽ കർണിക ദുബായ് മീന റാഷിദ് തുറമുഖത്ത് നങ്കൂരമിട്ടു. ജലേഷ് ക്രൂയിസസിന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ വിദേശ യാത്രയാണിത്. സെപ്റ്റംബർ പകുതി വരെ കപ്പൽ ദുബായിലുണ്ടാകും. ഇക്കാലയളവിൽ വെള്ളിയാഴ്ചകളിൽ അബുദാബി വഴി ബഹ്റൈനിലേക്കും തിങ്കളാചകളിൽ ഒമാനിലേക്കും യാത്ര നടത്തും. 70285 ടണ്ണാണ് കർണികയുടെ ഭാരം. പ്രദർശനങ്ങളും സംഗീത നൃത്തപരിപാടികളുമെല്ലാം കർണികയിലുണ്ട്.

കർണിക സഞ്ചാരം ആരംഭിച്ചതോടെ ഇന്ത്യയിൽ നിന്ന് കൂടുതൽ പേർ ദുബായിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വിനോദയാത്രയ്ക്ക് എത്തുമെന്ന് കരുതുന്നു. കർണികയുടെ വരവോടെ മീന റാഷിദ് തുറമുഖത്തിന്റെ പ്രാധാന്യവും ലോകനിലവാരത്തിലുള്ള സേവനങ്ങളും രാജ്യാന്തര തലത്തിൽ ഉയർത്തിക്കാട്ടാനായതായി മീന റാഷിദ് സിഇഒ മുഹമ്മദ് അബ്ദുൽ അസീസ് മന്നായി പറഞ്ഞു.

 

ദുബായിയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ കർണികയുടെ വരവിലൂടെ സാധിച്ചതായി ദുബായ് ടൂറിസം ഡയറക്ടർ ജമാൽ അൽഫലാസി പറഞ്ഞു. രണ്ടാം വീടായ ദുബായിലേക്ക് കർണികയെ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജലേഷ് ക്രൂയിസസ് പ്രസിഡന്റും സിഇഒയുമായ ജർഗൺ ബെയ് ലോം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com