ADVERTISEMENT

ദോഹ ∙ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികൾക്കായി ബോധവൽകരണ പരിപാടികളും സംഘടിപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനത്തോടെയാണ് പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. ഇക്കോ ക്ലബ്ബിന്റെ പ്രദർശനം പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു. കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നു നിർമിച്ച വ്യത്യസ്ത ഉൽപന്നങ്ങളുടെ പ്രദർശനമായിരുന്നു ശ്രദ്ധേയം.

ഔഷധ ചെടികൾ, അലങ്കാര ചെടികൾ, മരുഭൂമിയിൽ വളരുന്നവ തുടങ്ങിയ ചെടികളുടെ പ്രദർശനവും വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്നു. ആഗോള താപനത്തെക്കുറിച്ചുള്ള സ്‌കിറ്റും 'കൗണ്ട് ഓൺ ട്രീസ്' എന്ന തലക്കെട്ടിലുള്ള ഗാനവും കുട്ടികൾ അവതരിപ്പിച്ചു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള പരിപാടികളിൽ മുഴുവൻ വിദ്യാർഥികളും സജീവമായിരുന്നു. വൈസ് പ്രിൻസിപ്പൽ ശോഭന മേനോൻ, അസി.ഹെഡ്മാസ്റ്റർ ഷെയ്ഖ് ഷമീം, സയൻസ് വിഭാഗം മേധാവി കെ.ആർ. റിയാസ് എന്നിവർ ഇക്കോ ക്ലബ് പ്രദർശന ഉദ്ഘാടനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com