ADVERTISEMENT

ദുബായ് ∙ ഈദ് ദിനത്തിൽ ദുബായിൽ 40 ലക്ഷത്തോളം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപയോക്താക്കളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലധികം പേരുടെ വർധനയുണ്ടായതായും ചൂണ്ടിക്കാട്ടി.

  39,06,107 ആളുകളാണ് ഈദ് ദിനത്തിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ഇത് 3,794320 ആയിരുന്നു. ഈദ് ദിനത്തിലെ തിരക്ക് കണക്കിലെടുത്ത് ആർടിഎ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. സമയക്രമത്തിലും മാറ്റം വരുത്തിയിരുന്നു. മെട്രോകളുടെ സേവനസമയം ദീർഘിപ്പിച്ചിരുന്നു. പൊതു സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികൾ ആർടിഎ ശക്തമാക്കുന്നുണ്ട്.

1. എക്സ്പോ 2020 കണക്കിലെടുത്ത് ആധുനിക മെട്രോ കോച്ചുകൾ വാങ്ങി. ഒക്ടോബറോടെ ഓടിത്തുടങ്ങും. 15 മെട്രോകൾ പുതിയ ദുബായ് 2020 റൂട്ടിലാണ് ഓടുക. ബാക്കി 35 എണ്ണം നിലവിലുള്ള ലൈനിലൂടെ ഓടും.

2. 47.4 കോടി ചെലവിൽ കഴിഞ്ഞ ദിവസം 373 വോൾവോ ബസുകൾ വാങ്ങാൻ കരാർ ഒപ്പുവെച്ചു. യൂറോ 6 നിലവാരത്തിലുള്ള ബസുകളാണ് വാങ്ങുന്നത്.

3. മണിക്കൂറിൽ 160 കിലോ മീറ്റർ വേഗത്തിൽ പായാൻ കഴിയുന്ന സസ്പെൻഡഡ് റയിൽ ദുബായിലെത്തിക്കാൻ കഴിഞ്ഞദിവസം ആർടിഎ ധാരണാപത്രം ഒപ്പുവച്ചു. തൂങ്ങിക്കിടക്കുന്ന രീതിയിൽ പോകുന്ന സംവിധാനമാണ് സസ്പെൻഡഡ് റയിൽ. ഡ്രൈവറുടെ ആവശ്യമില്ല. ആറുവരി റോഡിലൂടെ പോകുന്നതിനേക്കാൾ കൂടുതൽ ആളുകൾക്ക് ഈ സംവിധാനത്തിലൂടെ സഞ്ചരിക്കാനാകുമെന്ന് ആർടിഎ അധികൃതർ അവകാശപ്പെടുന്നു.

4. 2030ൽ ദുബായിൽ 25 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങൾ എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com