ADVERTISEMENT

ദുബായ് ∙ അൽ മുറഖബാദ് പൊലീസ് 705 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് കേസുകൾ പരിഹരിച്ചു. മുൻ വർഷത്തേക്കാൾ കൂടുതൽ സംഖ്യയാണിത്. 2017ൽ 669 ദശലക്ഷത്തിന്റെ ചെക്ക് കേസുകളാണ് പരിഹരിച്ചിരുന്നത്. അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്കുകൾ മടങ്ങിയതിനെ തുടർന്നുള്ള കേസുകൾക്കാണ് പരിഹാരമുണ്ടാക്കിയത്. ഇന്ത്യക്കാരുടേതടക്കം ഒട്ടേറെ പേർ ചെക്ക് കേസുകളിൽപ്പെട്ട് ദുബായിൽ തടവുശിക്ഷ അനുഭവിച്ചു വരുന്നുണ്ട്.

പണം ലഭിക്കാനുള്ളയാളുടെ അവകാശങ്ങൾ സംരംക്ഷിക്കപ്പെടുകയും, പണം തിരിച്ച് ലഭിച്ചു എന്ന് ഉറപ്പാക്കാനും സാധിച്ചതായി ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. മുറഖബാദ് പൊലീസ് സ്റ്റേഷനിൽ അദ്ദേഹം സന്ദർശനം നടത്തുകയായിരുന്നു.

കുറ്റകൃത്യങ്ങളും റോ‍ഡപകടങ്ങളും കുറഞ്ഞു

മുറഖബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗൗരവമായ കുറ്റകൃത്യങ്ങളുടെ എണ്ണം മുൻ വർഷത്തേക്കാൾ രണ്ട് ശതമാനം കുറഞ്ഞിട്ടുണ്ട്. കൂടാതെ, റോഡപകടങ്ങള്‍ക്കും കാര്യമായ കുറവ് സംഭവിച്ചു. 2017ൽ 255 ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ വർഷം 217 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമിത വേഗം, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കൽ, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ മുറഖബാദ് പൊലീസ് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 

പൊലീസ് സ്റ്റേഷന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളും അൽ മർറി പരിശോധിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരും അൽ മർറിയെ അനുഗമിച്ചു. മുറഖബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.അലി ഗാനിം അൽ മർറിയെയും മറ്റു ഉദ്യോഗസ്ഥരെയും സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com