ADVERTISEMENT

തിരുവനന്തപുരം ∙ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) പാസ്പോര്‍ട്ട് ഉടമകളായ തൊഴിലന്വേഷകര്‍ അനധികൃത ഏജന്‍റുകളാല്‍ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടര്‍ ദുരിതങ്ങള്‍ ഒഴിവാക്കുവാനും വിദേശകാര്യവകുപ്പിന്‍റെ ഇ-മൈഗ്രേറ്റില്‍ വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് എജന്‍സികള്‍ മുഖേന മാത്രമേ വിദേശകുടിയേറ്റം നടത്താവുയെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അനധികൃത റിക്രൂട്ടിംഗ് ഏജന്‍റുകള്‍ നല്‍കുന്ന സന്ദര്‍ശക വിസപ്രകാരമുള്ള കുടിയേറ്റം നിര്‍ബന്ധമായും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

അനധികൃത വിദേശ റിക്രൂട്ട്മെന്‍റ്ുകളെക്കുറിച്ച് വേണ്ടത്ര മുന്നറിയിപ്പുകള്‍ നോര്‍ക്ക റൂട്ട്സ് പലതവണ നല്‍കിയെങ്കിലും തൊഴിലന്വേഷകര്‍ അനധികൃത ഏജന്‍റുകളാല്‍ കബളിപ്പിക്കപ്പെടുന്നു. ഇത്തരത്തില്‍ കബളിക്കപ്പെടുന്ന പലരും (ഇസിആര്‍) പാസ്പോര്‍ട്ട് ഉടമകളാണ്. അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ഇന്തൊനീഷ്യ, ഇറാഖ്, ജോര്‍ദ്ദാന്‍, കുവൈത്ത്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗത്ത് സുഡാന്‍, സുഡാന്‍, സൗദി അറേബ്യ, യുഎഇ, സിറിയ, തായ്‍ലൻഡ്, യെമന്‍ തുടങ്ങിയ 18 ഇസിആര്‍ (Emigration Check Required) രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഇസിആര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇ-മൈഗ്രേറ്റ് വെബ്സൈറ്റ് മുഖാന്തരം തൊഴില്‍ കരാര്‍ നിര്‍ബന്ധമായിരിക്കെ, സന്ദര്‍ശക വിസ നല്‍കിയാണ് അനധികൃത ഏജന്‍റുകള്‍ ഇവരെ കബളിപ്പിക്കുന്നത്. 

വിദേശതൊഴിലുടമ ഇവരുടെ സന്ദര്‍ശക വിസ തൊഴില്‍ വിസയാക്കി നല്‍കുമെങ്കിലും, തൊഴില്‍ കരാര്‍ ഇമൈഗ്രറ്റ് സംവിധാനം വഴി തയാറാക്കുന്നില്ല. ഇക്കാരണത്താല്‍ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലര്‍ക്കും വേതനം, താമസം, മറ്റ് അര്‍ഹമായ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വേതനം, താമസം, മറ്റ് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാതെ നിരവധി പേര്‍ തൊഴിലിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലിചെയ്യണ്ടി വരുന്നു. ഇസിആര്‍ വിഭാഗത്തിലുള്ള പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നവര്‍ ഇക്കാര്യത്തില്‍  ജാഗരൂകരായിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന പലരെയും ഇതിനകം ഇന്ത്യന്‍ എംബസിയുടെയും, നോര്‍ക്ക-റൂട്ട്സിന്‍റെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

വിദേശ തൊഴില്‍ കാംക്ഷികള്‍ക്കായുളള സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍

കേരളത്തില്‍ നിന്നും വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ക്കായുളള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്ആര്‍ഡി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ സേവനം പത്തനംതിട്ട കളക്ട്രേറ്റിന് സമീപമുളള ജില്ലാ പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 21 ന് നടത്തുമെന്ന് നോര്‍ക്ക റൂട്ട്സ്  തിരുവനന്തപുരം സെന്‍റര്‍ മാനേജര്‍ അറിയിച്ചു. ഇതിന് പുറമേ എംഇഎ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ (ഹേഗ് കണ്‍വെന്‍ഷന്‍ ട്രീറ്റിയുടെ ഭാഗമായി 114 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷന്‍), യുഎഇ, കുവൈത്ത്, ഖത്തര്‍ എന്നീ എംബസ്സികളിലേയ്ക്കുള്ള അറ്റസ്റ്റേഷനുകള്‍ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്.  ഇതിന് പുറമേ കുവൈത്ത് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ് സൈറ്റില്‍ പേര് മുന്‍കൂര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0471-2770557 എന്ന നമ്പറില്‍ ബന്ധപ്പെടണം.  

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

2019 ജൂണ്‍ 21 ന്  പത്തനംതിട്ട കളക്ട്രേറ്റില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ സേവനമുളളതിനാല്‍ പ്രസ്തുത ദിവസം തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്‍റര്‍ മാനേജര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com