ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെസിഇസി) വൈസ് പ്രസിഡന്റ്‌ുമാരായി സ്ഥാനമേല്‍ക്കുന്ന, ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമാ പാരിഷിന്റ പുതിയ വികാരി റവ. സാം ജോര്‍ജ്ജിനും ബഹ്റൈൻ മാര്‍ത്തോമ്മ പാരീഷിന്റെ പുതിയ അസിസ്റ്റന്റ് വികാരി റവ. വി.പി. ജോണിനും ഊഷ്മളമായ സ്വീകരണം നല്‍കി. 

ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് കെസിഇസി പ്രിസിഡന്റ് റവ. ഫാ ഷാജി ചാക്കോയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ജനറൽ സെക്രട്ടറി ജോ തോമസ് സ്വാഗതം ആശംസിച്ചു. റവ. ഫാ. എലിയാസ് സ്കറിയ, റവ. ജെയിംസ് ജോസഫ്, റവ. മാത്യു കെ. മുതലാളി,  റവ. സുജിത് സുഗതൻ,  സേവി മാത്തുണ്ണി, ട്രഷാറാർ അലക്സ്‌ ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com