ADVERTISEMENT

ദോഹ ∙ ജെർയാൻ നെജ്മ സ്ട്രീറ്റ് ഇന്ന് മുതൽ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ).
ജെർയാൻ നെജ്മ സ്ട്രീറ്റിലെ അവ്ജാബ് അൽ ദഖ്‌ല സ്ട്രീറ്റ് മുതൽ അൽ ടർഫ സ്ട്രീറ്റ് ഇന്റർസെക് ഷൻ വരെ ഇരു ദിശകളിലേക്കുമുള്ള പാതയാണ് താൽക്കാലികമായി അടയ്ക്കുന്നത്. ഒക്‌ടോബർ അവസാനം വരെ യാണ് പാത അടയ്ക്കുന്നത്.

ഇന്നു മുതൽ അൽ ടർഫ സ്ട്രീറ്റിലെ കിഴക്ക് ഭാഗത്ത് നിന്നു ജെർയാൻ നെജ്മ സ്ട്രീറ്റിലേക്ക് പോകേണ്ടവർ വലത്തേക്ക് ഉം അൽ മെഗാരീൻ സ്ട്രീറ്റിന് നേർക്ക് തിരിഞ്ഞ് അവിടെ നിന്നും ഇടത്തേക്ക് അവ്ജാബ് അൽ ദഖ്‌ല സ്ട്രീറ്റിലേക്കും ജെർയാൻ നെജ്മ സ്ട്രീറ്റിലേക്കും എത്തണം. ജെർയാൻ നെജ്മ സ്ട്രീറ്റിൽ നിന്നു അൽ ടർഫ സ്ട്രീറ്റിലേക്ക് വരുന്നവർക്ക് ഇടത്തേക്ക് തിരിഞ്ഞ് അവ്ജാബ് അൽദഖ്‌ല സ്ട്രീറ്റിൽ പ്രവേശിച്ച് വലത്തേക്ക് ഉം അൽ മെഗാരീൻ സ്ട്രീറ്റിലേക്കും അൽ ടർഫ സ്ട്രീറ്റിലേക്കും എത്താം. അടയാള ബോർഡുകൾ സ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com