ADVERTISEMENT

ദുബായ് ∙ പ്രവാസി യാത്രക്കാർക്ക് അനുഗ്രഹമായി കൊച്ചിയിലേയ്ക്ക് എയർ ഇന്ത്യയുടെ ഡ്രീം ലൈനർ വിമാനം വീണ്ടും ആരംഭിക്കുന്നു. ജൂലൈ ഒന്നു മുതൽ ബോയിങ് 787 വിമാനം ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്നു തുടങ്ങുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകിട്ട് 6.50ന് കൊച്ചിയിൽ എത്തിച്ചേരും. അവിടെ നിന്ന് ഇന്ത്യൻ സമയം രാവിലെ 9.15ന് പുറപ്പെട്ട് യുഎഇ സമയം ഉച്ചയ്ക്ക് 12.10ന് ദുബായിൽ പറന്നിറങ്ങും. 

18 ബിസിനസ് ക്ലാസ്, 238 എക്കണോമി ക്ലാസും അടങ്ങുന്നതാണ് ഡ്രീം ലൈനർ വിമാനം. പുൽവാമ ആക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ–പാക് സംഘർഷാവസ്ഥാനന്തരം ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമ പാതയിൽ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഡ്രീം ലൈനർ നിർത്തലാക്കിയിരുന്നത്.  ഇൗ വലിയ വിമാനം പുനഃരാരംഭിക്കുന്നതോടെ സ്കൂൾ അവധി തുടങ്ങിയ സീസൺ കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ലഭ്യമാകും. 

ലോകത്തെ തന്നെ ഏറ്റവും മികച്ച യാത്രാ വിമാനങ്ങളിലൊന്നാണ് എയർ ഇന്ത്യയുടെ ഡ്രീം ലൈനർ. ഇതു പുനഃരാരംഭിക്കാൻ യാത്രക്കാർ മുറവിളി കൂട്ടിയിരുന്നു. ഡ്രീം ലൈനർ വരുന്നതോടെ കൊച്ചിയിലേയ്ക്ക് പ്രതിദിനം 86 അധിക സീറ്റുകൾ ലഭ്യമാകും.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com