ADVERTISEMENT

ദുബായ്∙ അൽ ഖെയ്ൽ ജെംസ് വെല്ലിങ്കടൺ സ്കൂളിൽ വിദ്യാർഥിയുടെ മാതാവ് സോപ്പുപൊടിയും മറ്റ് ശുചീകരണ വസ്തുക്കളുമായി സ്കൂളിലെത്തിയതു പരിഭ്രാന്തി പരത്തി. കയ്യുറകളണിഞ്ഞ് മാസ്കുപയോഗിച്ച് മുഖം മറച്ചും മറ്റും ധരിച്ച് യുവതി സ്കൂളിൽ ചെന്നതാണ് സംശയം വർധിപ്പിച്ചത്. ഇവരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചോദ്യം ചെയ്തതോടെ രംഗം ശാന്തമായി.

മുപ്പതുവയസ്സുള്ള ലാറ്റിനമേരിക്കൻ സ്വദേശി സ്കൂൾ വൃത്തിയാക്കുന്നതു ജീവനക്കാരെ പഠിപ്പിക്കാനും സഹായം നൽകാനും ഉദ്ദേശിച്ചാണ്  ശുചീകരണ വസ്തുക്കൾ കൊണ്ടുവന്നതെന്നു പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് രക്ഷിതാക്കളെ സ്കൂളിലേക്കു വിളിച്ചുവരുത്തി കുട്ടികളെ അധികതർ അവർക്കൊപ്പം പറഞ്ഞു വിട്ടിരുന്നു.

സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ഭയന്ന് പുറത്തേക്കിറങ്ങിയതുമൂലം റോഡിൽ ഗതാഗത തിരക്കുമുണ്ടായി. എന്നാൽ സ്കൂൾ അധികൃതരുടെ അനാവശ്യ പ്രതികരണവും ഭയവുമാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും പൊലീസ് വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com