ADVERTISEMENT

റിയാദ്∙ സൗദിയിലെ അബഹ വിമാനത്താവളത്തിലേക്കു യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈൽ പതിച്ച് ഇന്ത്യക്കാരിയടക്കം 26 പേർക്കു പരുക്കേറ്റു.

വിമാനത്താവളത്തിന്റെ ആഗമനഹാൾ തകർന്നു. സാരമായി പരുക്കേറ്റ 8 പേർ ആശുപത്രിയിൽ ചികിൽസയിലാണ്. നിസ്സാര പരുക്കേറ്റ 18 പേരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ഇറാന്റെ പിന്തുണയോടെയാണ് ആക്രമണമെന്നു അറബ് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി ആരോപിച്ചു.

വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതായും അറിയിച്ചു. സൗദി സ്വദേശികളായ 2 കുട്ടികളും ഓരോ യെമൻ, സൗദി വനിതകളും പരുക്കേറ്റവരിൽ ഉൾപ്പെടും. സൗദിയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള അസീർ പ്രവിശ്യയിലാണ് അബഹ. കഴിഞ്ഞ ദിവസം മേഖലയിലെ ഖമീസ് മുഷൈതിലേക്കു ഹൂതികൾ അയച്ച ബോംബ് ഘടിപ്പിച്ച ഡ്രോണുകൾ സൗദി സുരക്ഷാ സേന നിർവീര്യമാക്കിയിരുന്നു. തെക്കു പടിഞ്ഞാറു ഭാഗത്തുള്ള ജിസാൻ പ്രവിശ്യയിലെ വിമാനത്താവളത്തെ ലക്ഷ്യമാക്കിയും ഡ്രോണുകൾ അയച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com