കെസിഇസി: സ്വീകരണം നൽകി
Mail This Article
×
മനാമ∙ ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെസിഇസി) വൈസ് പ്രസിഡന്റുമാരായി സ്ഥാനമേൽക്കുന്ന ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിന്റ വികാരി റവ. സാം ജോർജ്ജിനും ബഹ്റൈൻ മാർത്തോമ്മാ പാരിഷിന്റെ അസിസ്റ്റന്റ് വികാരി റവ. വി.പി. ജോണിനും സ്വീകരണം നൽകി.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ കെസിഇസി പ്രസിഡന്റ് ഫാ. ഷാജി ചാക്കോ, ജനറൽ സെക്രട്ടറി മിസ്സിസ്സ് ജോ തോമസ്, ഫാ. എലിയാസ് സ്കറിയ, റവ. ജയിംസ് ജോസഫ്, റവ. മാത്യു കെ. മുതലാളി, റവ. സുജിത് സുഗതൻ, സേവി മാത്തുണ്ണി, ട്രഷറർ അലക്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.