ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇത്തവണത്തെ വേനൽ രാജ്യം കണ്ട ഏറ്റവും കൂടിയ ചൂടുകാലങ്ങളിൽ ഒന്നായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വേനലിന്റെ തുടക്കത്തിൽതന്നെ താപനില 50 ഡിഗ്രി സെൽ‌ഷ്യസ് ആയതോടെ വരും ദിവസങ്ങളിൽ ചൂട് വർധിച്ചേക്കാമെന്നാണു വിലയിരുത്തൽ.

അതിനിടെ, സൂര്യാഘാതമേറ്റ് സുർ‌‌റയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. ചൂടിനൊപ്പം വൈദ്യുതി ഉപയോഗവും റെക്കോർഡ് ഭേദിച്ചു. കഴിഞ്ഞ വർഷം വേനലിൽ കൂടിയ വൈദ്യുതി ഉപയോഗം 14,000 മെഗാവാട്ട് ആയിരുന്നെങ്കിൽ ഇത്തവണ ഉച്ച സമയത്തെ വൈദ്യുതി ഉപയോഗം 14360 മെഗാവാട്ട് ആയി ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com