ADVERTISEMENT

ദുബായ്∙ അജ്മാനിലെ സ്വകാര്യ കെട്ടിട സമുച്ചയത്തിൽ മലിനജലം കുടിച്ച് 190 പേർ ചികിത്സ തേടേണ്ടി വന്ന സംഭവത്തിനു കാരണം മാലിന്യ പൈപ്പ് പൊട്ടി ഭൂഗർഭ ടാങ്കിലെ ജലത്തിൽ കലർന്നതാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വെളിപ്പെടുത്തി. മലിന ജലം കലർന്ന ടാങ്ക്  ശുദ്ധീകരിച്ച് അണുവിമുക്തമാക്കി.

സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. കെട്ടിയ സമുച്ചയത്തിൽ‌ 4 ഭൂഗർഭ ടാങ്കുകളില് ഒന്നിലാണു മലിന ജലം കലർന്നത്.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘം രൂപീകരിച്ചിട്ടുണ്ട്. കെട്ടിട സമുച്ചയത്തിലെ നിവാസികളിൽ പലരും പൊലീസിനു പരാതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com