ADVERTISEMENT

ദോഹ ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും വടക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യൻ മൺസൂണിന്റെ സ്വാധീനമാണു വടക്ക്-പടിഞ്ഞാറൻ കാറ്റിന് കാരണം. ഇന്നും നാളെയും പ്രത്യേകിച്ചും പകൽ സമയങ്ങളിൽ കാറ്റിന്റെ വേഗം വർധിക്കും. തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 10-20 നോട്ടിക് മൈലായിരിക്കും. ചില സമയങ്ങളിൽ 30 നോട്ടിക് മൈൽ വേഗത്തിൽ കാറ്റ് ശക്തിപ്രാപിക്കും. പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച 3 കിലോമീറ്റർ വരെ കുറയും.

തിരമാല 5 മുതൽ 7 അടി ഉയരത്തിലെത്തും. വടക്കൻ മേഖലയിൽ 10 അടി ഉയരത്തിലെത്താനും സാധ്യതയുണ്ട്. വടക്കൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 12 നും 22 നോട്ടിക് മൈലിനും ഇടയിലും ചില സമയങ്ങളിൽ 30 നോട്ടിക് മൈലും വേഗത്തിൽ കാറ്റ് വീശും. കാലാവസ്ഥാ മാറ്റത്തിൽ രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നൽകുന്ന കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com