ADVERTISEMENT

ജുബൈൽ ∙ പ്രമുഖ പ്രവാസി ഫുട്ബോൾ ക്ലബായ ജുബൈൽ എഫ്സിയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ചു കിഴക്കൻ പ്രവിശ്യയിലെ കലാ-കായിക പ്രേമികൾക്കായി സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2019 ജനബാഹുല്യം കൊണ്ടും പരിപാടികളിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും മികച്ച ഗായകർ അണിനിരന്ന അറേബ്യൻ ഈഗ്ൾസ് ട്രൂപ്പിന്റെ ഇശൽ നിലാവ് എന്ന പേരിലുള്ള മെഗാ മ്യൂസിക്കൽ പരിപാടിയും കുട്ടികളുടെയും മുതിർന്നവരുടെയും ഒപ്പന, ന്യത്തം മറ്റു കലാ വിരുന്നുകളും  മികച്ച നിലവാരം പുലർത്തി. 

ജുബൈൽ എഫ്സി പ്രസിഡന്റ് അനസ് വയനാട് അധ്യക്ഷനായിരുന്നു. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് മുജീബ് കളത്തിൽ ഈദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലോകത്ത് കഷ്ടതയനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യമായി നമ്മുടെ ആഘോഷങ്ങൾ മാറേണ്ടതുണ്ടെന്ന് മുജീബ് കളത്തിൽ പറഞ്ഞു. ജുബൈൽ എഫ്സിയുടെ ഭാരവാഹിയായ അനസ് വയനാട്, ജുബൈൽ കെഎംസിസി പ്രതിനിധി യു.എ. റഹീം, ഒഐസിസി പ്രതിനിധി നൂഹ് പാപ്പിനിശ്ശേരി, ജുബാറ സെയിൽസ് മാനേജർ ബഷീർ ബാബു, മോട്ടിവേഷൻ ട്രൈനർ സഫയർ മുഹമ്മദ്, മുഷിർ ടെക്നിമേറ്റ് എന്നിവരും ആശംസ പ്രസംഗം നടത്തി. 

ചടങ്ങിൽ ദമാം ഇന്ത്യൻ ഫുടബോൾ അസോസിയേഷന് ആദരവ് സമ്മാനിച്ചു. ജുബൈൽ എഫ്‌ സി അംഗമായ മുനീബ് മോയിക്കലിനുള്ള യാത്രയയപ്പും വേദിയിൽ വെച്ച്  നൽകി. ഈദ് ഫെസ്റ്റിന്റെ ഭാഗമായി വ്യത്യസ്ത കായിക മത്സരങ്ങളും സംഘടിപ്പിച്ചു. മികച്ച ടീമുകൾ മാറ്റുരച്ച വടം വലി മത്സരത്തിൽ എഫ്‌ സി ദമ്മാം സ്പോൺസർ ചെയ്ത ആഹാ സെവൻസ് കല്ലൂർ വിന്നേഴ്‌സും, ഫംക്കോ എഫ്സി ജുബൈൽ റണ്ണേഴ്‌സുമായി. കൂടാതെ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരത്തിൽ സുഹൈൽ & നവാസ് ടീം ജേതാക്കളായി. ഷൂട്ടിംഗ് ആക്കുറസി കിക്ക്‌ മത്സരത്തിൽ ബെജസ്റ്റൺ ഒന്നാം സ്ഥാനത്തിനും, ആബിദ് രണ്ടാം സ്ഥാനത്തിനും, ആത്തിഫ് മൂന്നാം സ്ഥാനത്തിനും അർഹരായി. 

കേരളത്തിൽ ഇന്ന്  പ്രചരണത്തിലുള്ള ഫുൾ ജാർ സോഡ അടക്കം വ്യത്യസ്ത വിഭവങ്ങളുമായി ആകർഷകമായ ഫുഡ് കോർട്ടും ഒരുക്കിയിരുന്നു. ജുബൈൽ എഫ്സി ഭാരവാഹികളായ ഇല്യാസ് മുള്ള്യാകുറിശ്ശി, ടി.പി. ഷാഫി, വിപിൻ നിലമ്പൂർ, മുനീബ്, മുസ്തഫ, സുഹൈൽ, ജംഷീർ, ഫെബിൽ, അർഷാദ്, ജലീൽ, അൻസാർ, ഷാമിൽ, നവാസ്, ഷിജാസ്, യാസർ, നിതിൻ, അൽസാഫി, ശരത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുനീബ് സ്വാഗതവും  ബെജസ്റ്റൺ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com