ADVERTISEMENT
ദോഹ∙ രോഗ ലക്ഷണങ്ങൾക്കു കാത്തുനിൽക്കാതെ സ്തന-ഉദര അർബുദ പരിശോധന നേരത്തെയാക്കണമെന്ന ഓർമപ്പെടുത്തലുമായി സ്‌ക്രീൻ ഫോർ ലൈഫ്. പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷന്റെ (പിഎച്ച്‌സിസി) ദേശീയ സ്തന-ഉദര അർബുദ പരിശോധനാ പദ്ധതിയാണു സ്‌ക്രീൻ ഫോർ ലൈഫ്. പരിശോധന നേരത്തെ നടത്തേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണ പരിപാടികളും സ്‌ക്രീൻ ഫോർ ലൈഫ് നടത്തുന്നു. സ്തനാർബുദ രോഗികളിൽ നേരത്തെയുള്ള പരിശോധന 100 ശതമാനം വരെയും ഉദരാർബുദ കാര്യത്തിൽ 90 ശതമാനം വരെയും വിജയനിരക്കുണ്ടെന്നു പദ്ധതി മാനേജർ ഡോ.ഷെയ്ഖ അബൗ ഷെയ്ഖ പറഞ്ഞു. നേരത്തെയുള്ള പരിശോധനയിലൂടെ ജീവൻ സംരക്ഷിക്കാം. തുടക്കത്തിൽ സ്വദേശികൾക്ക് മാത്രമായിരുന്ന പരിശോധന ഇപ്പോൾ പ്രവാസികൾക്കും ലഭിക്കും.

നിർബന്ധമാക്കണം പരിശോധന

സ്തനാർബുദ ലക്ഷണങ്ങൾ ഇല്ലാത്ത 45 നും 69 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ നിർബന്ധമായും പരിശോധന നടത്തണം. പരിശോധനയിൽ പ്രശ്നങ്ങളില്ലെങ്കിൽ 3 വർഷത്തിനു ശേഷം വീണ്ടും പരിശോധന നടത്തിയാൽ മതി. രോഗസൂചനകൾ കണ്ടെത്തിയാൽ പിഎച്ച്‌സിസി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി  രോഗിയെ വിദഗ്ധ പരിശോധനകൾക്ക ഹമദ് മെഡിക്കൽ കോർപറേഷനിലേക്ക് അയയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com