ADVERTISEMENT

ദോഹ ∙ പുതിയ ചികിത്സാ രീതിയിലൂടെ കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കാൻ സിദ്ര മെഡിസിൻ തയാറെടുക്കുന്നു. ഗൗരവമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായി കുട്ടികളിലെ പ്രമേഹം മാറിയ സാഹചര്യത്തിലാണു പുത്തൻ ചികിത്സാ രീതികൾക്കായി സമഗ്ര പഠനം. ഇൻസുലിൻ കുത്തിവച്ചു പ്രമേഹം നിയന്ത്രിച്ചിരുന്ന ഏതാനും കുട്ടികളിൽ നടത്തിയ പുതിയ ചികിത്സാ രീതിയുടെ പരീക്ഷണം വിജയകരമാണ്. ഇൻസുലിൻ കുത്തിവയ്ക്കുന്നതിനു പകരമായി മരുന്നുകൾ നൽകിയതിലൂടെ പ്രമേഹം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

വരും മാസങ്ങളിൽ പഠനത്തിന്റെ കണ്ടെത്തലുകൾ കൂടുതൽ കുട്ടികൾക്ക് പ്രയോജനം ചെയ്യും. സിദ്ര മെഡിസിനിലെ പ്രഫ.ഖാലിദ് ഹുസ്സൈന്റെ നേതൃത്വത്തിലുള്ള സംഘമാണു പഠനം നടത്തുന്നത്. പ്രമേഹ ബാധിതരായ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തിയുള്ള സമഗ്ര പഠനം രാജ്യത്ത് ഇതാദ്യമാണ്. മൊത്തത്തിലുള്ള പ്രമേഹ ബാധിതരുടെ നിരക്കറിയാനും പഠനം എളുപ്പമാകും. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 17 ശതമാനവും ടൈപ്പ് 2 പ്രമേഹ ബാധിതരാണ്. 2050 ൽ ഇത് 24 ശതമാനമായി വർധിക്കുമെന്നു നേരത്തെ വെയിൽ കോർണൽ മെഡിസിൻ ഗവേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com