തൊഴിലാളി സമ്മേളനത്തിൽ ഖത്തറും പങ്കെടുക്കും
Mail This Article
×
ദോഹ ∙ ജനീവയിൽ നടക്കുന്ന രാജ്യാന്തര തൊഴിലാളി സമ്മേളനത്തിൽ ഖത്തർ പങ്കെടുക്കും. 108-ാമത്തെ സെഷനിൽ ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികമന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഓത്മാൻ ഫഖ്റുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പങ്കെടുക്കുക.
സമ്മേളനത്തിൽ അജൻഡ സംബന്ധിച്ച ചർച്ചയ്ക്കുള്ള ജിസിസി തൊഴിൽ മന്ത്രിമാരുടെ സഹകരണ യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. പലസ്തീനിലെ ജനതയ്ക്കും തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള രാജ്യാന്തര ഫോറത്തിലും ഖത്തർ സംഘം പങ്കെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.