ADVERTISEMENT

റിയാദ് ∙ മേഖലയ്ക്കു ഭീഷണിയായ ആണവോർജ പദ്ധതി വികസിപ്പിക്കുന്നത് ഇറാൻ നിർത്തണമെന്നു സൗദി അറേബ്യ. ഇക്കാര്യത്തിൽ രാജ്യാന്തര ആറ്റമിക് എനർജി ഏജൻസി (ഐഎഇഎ) സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. വിയന്നയിൽ നടന്ന രാജ്യാന്തര ആണവോർജ ഏജൻസി കൗൺസിൽ ഗവർണർമാരുടെ യോഗത്തിലാണ് സൗദിയുടെ പ്രതിനിധി യഹ്യ ഷ്റഹേലി ഈ ആവശ്യം ഉന്നയിച്ചത്.

നിയമത്തിനു വിരുദ്ധമായി ആണവോർജമോ മേഖലാ രാജ്യങ്ങൾക്ക് ഭീഷണിയാകും വിധമുള്ള പ്രവർത്തനങ്ങളോ നടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സൈനിക ആവശ്യങ്ങൾക്കായി സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുന്നതും മേഖലയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും സൗദി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനും വികസനത്തിനും ആണവോർജം ആവശ്യമില്ലെന്നും അയൽരാജ്യങ്ങളെ വിശ്വാസത്തിലെടുത്തും പരസ്പരം സഹകരിച്ചും മുന്നോട്ടുപോകാനാണ് ഇറാൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com