തറവാട് ദമാം ചാപ്റ്റർ വനിതാ വിംഗ് രൂപീകരിച്ചു
Mail This Article
ദമാം ∙ നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ തലശ്ശേരി, മുഴുപ്പിലങ്ങാട് പ്രവർത്തിക്കുന്ന തറവാട് സ്നേഹ ഭവനത്തിന്റെ പ്രഥമ ഓവർസീസ് വനിതാ വിംഗ് സൗദി അറേബ്യയിൽ രൂപീകരിച്ചു. റാക്കയിൽ വെച്ചു നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വെച്ചാണ് വനിതാ വിംഗ് രൂപീകരിച്ചത്. ദമ്മാം കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് തൗസീഫ് ഇംതിയാസിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മുസ്തഫ തലശ്ശേരി, ടി.പി.എം. ഫസൽ, സാദിഖ് എടക്കാട്, അഫ്താബ് സാദിഖ്, നിബ്രാസ് ശിഹാബ്, ഷറഫ് തലശ്ശേരി, ഫിഹാസ് മുഹമ്മദ്, തനൂഫ് ഇംതിയാസ് എന്നിവർ പങ്കെടുത്തു.
ഡോ. യാസീൻ അലവി മുഖ്യാതിഥി ആയിരുന്നു. ലേഡീസ് വിംഗ് പ്രസിഡന്റായി സജിനി അഫ്താബ്, ജനറൽ സെക്രട്ടറിയായി ഡോ. ഹൈഫ നാസർ, ട്രഷററായി താഹിറ ഷറഫ് എന്നിവരെ തിരഞ്ഞെടുത്തു. മുബീന തൗസീഫ് (വൈസ് പ്രസിഡന്റ്), അൻസബ മുസ്തഫ, ആമിന അബ്ദുൾറസാഖ്, നസ്ലി മുസ്തഫ (ജോ: സെക്രട്ടറി), തസ്നി മുസ്തഫ (ജോ: ട്രഷറർ), ജസീന ഫസൽ (ഇന്ത്യ കോഓർഡിനേറ്റർ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
തറവാട് സ്നേഹ ഭവനം സന്ദർശിച്ച പങ്കിട്ട വനിതാ വേദി അംഗങ്ങൾ അനുഭവങ്ങൾപങ്ക് വെച്ചു. സ്ത്രീകൾക്കായി നടത്തുന്ന തറവാട് സ്നേഹ ഭാവനത്തിനു എന്തുകൊണ്ടും കൂടുതൽ പ്രവർത്തിക്കുവാൻ പറ്റുന്നത് സ്ത്രീകൾക്ക് തന്നെയാണെന്ന് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. കമ്മിറ്റി രൂപീകരണത്തിന് മുന്നോട്ടു വന്ന വനിതാ അംഗങ്ങളെ പ്രശംസിക്കുകയും ചെയ്തു.