ADVERTISEMENT

ദുബായ്∙ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്നു പുലർച്ചെ ദുബായിലെത്തും. രാവിലെ എട്ടിന്  സോനാപൂരിൽ തൊഴിലാളികളുടെ ക്യാംപുകൾ സന്ദർശിക്കും.  പത്തരയോടെ  ടാജിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൌൺസിൽ(ഐബിപിസി)യുടെ യോഗം. ഉച്ചയോടെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി സമൂഹം നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു മടക്കം.

നൈജീരിയയിൽ നിന്ന് എത്തുന്ന അദ്ദേഹം ഇന്നലെ നൈജ‌ീരിയൻ ഉപ‌രാഷ്ട്രപതി പ്രഫ. യെമി ഒഷി ബാജുവുമായി കൂടികാഴ്ച നട‌ത്തി.  തലസ്ഥാനമായ അബുജയിൽ നടന്ന കൂടികാഴ്ചയിൽ സർ‌ക്കാർ പ്രതിനിധികളടക്കം പങ്കെടുത്തു. കഴിഞ്ഞദിവസം ഈഗിൾ സ്വകയറിൽ നൈജീരയൻ സർ‌ക്കാർ നടത്തിയ ജനാധിപത്യ ദിനാചരണ ചടങ്ങിൽ പ‌‌ങ്കെടുത്ത മുരളീധരൻ നൈജീരയൻ പ്രസിഡന്റ്, മുഹമ്മദ് ബുഹാരിയെ സന്ദർശിച്ചിരുന്നു. നൈജീരിയയിലെ ഇന്ത്യൻ കൂട്ടായ്മകളുടെ സ്വ‌ീകരണവുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com