ADVERTISEMENT

അബുദാബി ∙ അറബി ഭാഷയിൽ മെനു നൽകാത്ത ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം. വിഭവങ്ങളുടെ ശരിയായ പരിഭാഷ സാധിക്കാത്തതാണ് ചില സ്ഥാപനങ്ങൾ അറബിക് മെനു ഇല്ലാത്തതിന് വിശദീകരണം നൽകുന്നത്. നിയമം നിർബന്ധമാക്കിയതു അറിയാത്ത സ്ഥാപനങ്ങളുമുണ്ട്.

ഭക്ഷണ സാധനങ്ങളുടെ പേരുകൾ ഔദ്യോഗിക ഭാഷയയിൽ രേഖപ്പെടുത്താതിനെതിരെ പരാതി ലഭിച്ചതായി അധികൃതർ പറഞ്ഞു. ബഹുഭാഷാ സംസ്കാരമുള്ളവർ വസിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ഭാഷയായ അറബിക് ഭക്ഷ്യ മെനു നിർബന്ധമാണെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവൻ ഡോ.ഹാശിം അൽ നുഐമി അറിയിച്ചു. ഇക്കാര്യത്തിൽ പരിശോധന കർശനമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com