sections
MORE

കപ്പൽ ആക്രമണം: കുവൈത്തിൽ ജാഗ്രതാ നിർദേശമില്ല

SHARE

കുവൈത്ത് സിറ്റി∙ ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചുവെന്ന പ്രചാരണം കുവൈത്ത് നിഷേധിച്ചു. അത്തരത്തിൽ പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന് ഗവൺമെന്റ് ബ്യൂറോ തലവൻ താരീഖ് അൽ മിസ്‌റം അറിയിച്ചു.

കുവൈത്തിൽനിന്നുള്ള എണ്ണടാങ്കറുകളുടെ നീക്കം ഇന്നലെയും സുഗമമായി നടന്നെന്നു കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി വ്യക്തമാക്കി. കമ്പനിയുടെ എണ്ണക്കപ്പലുകൾ സുരക്ഷിതമാക്കാൻ മുൻ‌കരുതൽ എടുത്തിട്ടുമുണ്ട്. ഒമാൻ ഉൾക്കടലിലുണ്ടായ ആക്രമണത്തിൽ കുവൈത്ത് ടാങ്കറുകൾ ഉൾപ്പെട്ടിട്ടില്ല. രാജ്യാന്തര ആരോഗ്യ സുരക്ഷാ നിലവാരം പാലിച്ചുകൊണ്ടാണ് കമ്പനിയുടെ ടാങ്കറുകളുടെ പ്രവർത്തനമെന്നും പ്രസ്താവനയിൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA