ADVERTISEMENT

ഷാർജ ∙ തിരക്കേറിയ ജീവിത സാഹചര്യത്താൽ മാതാപിതാക്കൾക്കും കുട്ടികൾക്കും പരസ്പരം സമയം ചെലവഴിക്കാനുള്ള അവസരങ്ങൾ വളരെ കുറവാണ്. ജോലിത്തിരക്കുകളിൽ മാതാപിതാക്കൾ വ്യാപൃതരാകുമ്പോൾ കുട്ടികൾ കൂട്ടിനായി മൊബൈൽ ഫോണുകളെ ആശ്രയിക്കുന്നു. കൂടുതൽ സമയവും മൊബൈലിലെ വിനോദങ്ങളിൽ ഒതുങ്ങിക്കൂടുന്ന ബാല്യം ഇന്ന് സ്ഥിരം കാഴ്ചയാണ്. കുരുക്കഴിക്കാനാകാത്ത മാനസിക ദൗർബല്യങ്ങളിൽ അകപ്പെട്ട് നമ്മുടെ കുരുന്നുകൾ വലയുമ്പോൾ അവ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ നാം വൈകിയിരിക്കും. 

ഗൾഫ് നാടുകളിൽ ജീവിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ചും കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങളെ ആരോഗ്യകരമായി സമീപിക്കാനും അവർക്ക് ജീവിതത്തിൽ വിജയം കൈവരിക്കാനും ഏറെ സഹായിക്കുന്ന സെമിനാറുകളാണ് സൈക്കോളജിസ്റ്റ് വിപിൻ വി റോൾടണ്ട് ജൂൺ 21, 22 തിയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന സെമിനാറുകളിൽ ചർച്ച ചെയ്യുന്നത്. കൂടാതെ അദ്ദേഹവുമായി കാര്യങ്ങൾ ചർച്ച ചെയ്യാനും ഉപദേശം തേടാനും അവസരമൊരുക്കുന്നു. 

കുട്ടികളിലെ മൊബൈൽ ഉപയോഗം, കൃത്യമായ ടൈം മാനേജ്മെന്റ് ചെയ്ത് മാറ്റിയെടടുക്കാം. കുട്ടികളെ അതിനായി ശീലിപ്പിക്കുക. മാത്രമല്ല, അവർ ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും വേണം. കുട്ടികളുടെ സർഗവാസന മനസ്സിലാക്കി അവരെ ഉയർത്തി ക്കൊണ്ടുവരാൻ മാതാപിതാക്കളുടെ പങ്ക് അനിവാര്യമാണ്. ഇതിനായി മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം സെമിനാറിൽ പങ്കെടുക്കാം. ഒപ്പം മറ്റ് വിദഗ്ധ ഡോക്ടർമാരെ നേരിട്ടു കാണാം. 

ഇതോടൊപ്പം ആയുർവേദ, നാച്ചുറോപതിപാക്കേജുകൾ ആകർഷകമായ നിരക്കിൽ സ്വന്തമാക്കുകയും ചെയ്യാം. സന്ദർശകരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് അക്ബർ ട്രാവൻസിൽ നിന്നും 2000 രൂപ മുതൽ 5000 രൂപ വരെ വിമാന ടിക്കറ്റിൽ ഇളവ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ/വാട്സാപ്പ്: 00917012612323. ഇ മെയില്‍: support@qkdoc.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com