sections
MORE

മന്ത്രിയായി ചുമതലയേറ്റ ശേഷം യുഎഇയിൽ ആദ്യ പൊതുപരിപാടിക്കായി വി. മുരളീധരൻ എത്തി

Kozhikode News
SHARE

ദുബായ്∙കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം യുഎഇ ആദ്യ  പൊതുപരിപാടിക്കായി വി. മുരളീധരൻ എത്തി. ദുബായ് സോനാപൂരിലുള്ള  ലേബർ ക്യാംപ് സന്ദർശിച്ചു കൊണ്ടാണ് കേന്ദ്ര മന്ത്രി സന്ദർശനത്തിനു തുടക്കം കുറിച്ചത്. ഹർഷാരവങ്ങളോടെ വരവേറ്റ തൊഴിലാളികളോട് കുശലം പറഞ്ഞും അവരോടൊപ്പം  പ്രഭാതഭക്ഷണം കഴിച്ചുമാണു വി. മുരളീധരൻ മടങ്ങിയത്. 

കഴിഞ്ഞ അഞ്ചു വർഷം സുഷമ സ്വരാജ് യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയെടുത്ത നല്ല ബന്ധങ്ങൾ തനിക്ക് ഉപകാരം ആകുന്നു എന്നും അതിന്റെ തുടർ പ്രവർത്തനങ്ങൾ ആണ് താൻ നടത്തുകയെന്നും വി മുരളീധരൻ പ്രതികരിച്ചു. കേന്ദ്ര എമിഗ്രേഷൻ നിയമത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും, തൊഴിൽ തട്ടിപ്പ്, വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ നിയമനം തുടങ്ങിയവയ്ക്ക് അതീവ പ്രാധാന്യം നൽകിയുള്ള നിയമം ആയിരിക്കും അതെന്നും വി മുരളീധരൻ പറഞ്ഞു. 

ലേബർ ക്യാംപിലെ സന്ദർശനത്തിനു ശേഷം ഇന്ത്യൻ ബിസിനസ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി ഉച്ചയ്ക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA