ADVERTISEMENT

അബുദാബി∙ വാദി അൽ ബീഹ് മലയിൽ കുടുങ്ങിയ 2 സ്വദേശികളെ ദേശീയ സുരക്ഷാ സേനാ രക്ഷപ്പെടുത്തി. മലമുകളിൽ അവശരായ സ്വദേശികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് റാസൽഖൈമ പൊലീസ് ദേശീയ സുരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

ഒരാൾക്ക് ശ്വാസതടസവും മറ്റൊരാൾക്ക് തളർച്ചയും അനുഭവപ്പെട്ടു. ഇരുവരെയും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി റാസൽഖൈമ ഒബൈദുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com