ADVERTISEMENT

കുവൈത്ത് സിറ്റി  ∙ ചൂട് കൂടുന്നതിനനുസരിച്ച് ശുദ്ധജലത്തിൻ‌റെ ഉപയോഗവും വർധിച്ചു. ബുധനാഴ്ച രാജ്യം ഉപയോഗിച്ചത് 469 ദശലക്ഷം ഇം‌പീരിയൽ ഗ്യാലൻ വെള്ളമാണ്. പ്രതിദിന ഉത്പാദനമാകട്ടെ 456.31 ദശലക്ഷം ഗ്യാലൻ വെള്ളവും. ഇതോടെ കരുതൽ ജലം ഉപയോഗിക്കേണ്ടി വന്നു. അതേസമയം, ബുധനാഴ്ച വൈദ്യുതി ഉപയോഗത്തിൽ അൽ‌പം കുറവുണ്ടായി. ചൊവ്വാഴ്ച 14,360 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചിടത്ത് ബുധനാഴ്ച 13900 മെഗാവാട്ട് ആയിരുന്നു ഉപയോഗം. താപനിലയിലുണ്ടായ വ്യത്യാസമാണ് കാരണം.

വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപയോഗം സ്മാർട് സംവിധാനം വഴി നിയന്ത്രിക്കുന്നത് വ്യാപകമാക്കണമെന്ന നിർദേശം ശക്തമായിട്ടുണ്ട്. 2 വർഷം മുൻപ് പള്ളികളിൽ ഏർപ്പെടുത്തിയ സ്മാർട് സംവിധാനം വിജയകരമായിരുന്നു. ഇതു വ്യാപിപ്പിക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയം ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ആവശ്യം. അതേസമയം, ജൂൺ 1ന് നിലവിൽ വന്ന പുറം ജോലിക്കാർക്കുള്ള ഉച്ചവിശ്രമം ലംഘിച്ചത് സംബന്ധിച്ച് ഇതുവരെ 50 പരാതികൾ ലഭിച്ചതായി മാൻ‌പവർ അതോറിറ്റി അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ 55643333 എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com