sections
MORE

വേദി തയാർ, കലാകാരന്മാരെ കാത്ത് ഐസിസി

icc
ഐസിസി വൈസ് പ്രസിഡന്റ് വിനോദ് നായർ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്റർ തബല അധ്യാപകൻ സന്തോഷ് കുൽക്കർണിക്ക് മെമന്റോ നൽകുന്നു.
SHARE

ദോഹ∙ ദോഹയിലെ പ്രവാസി കലാകാരന്മാർക്കു വേദിയൊരുക്കി വാരാന്ത്യ സാംസ്‌കാരിക പരിപാടിയുമായി ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി). ബുധനാഴ്ചയാണു സാംസ്‌കാരിക പരിപാടിക്കു തുടക്കമായത്. ദോഹയിൽ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ നടക്കുന്ന സജീവ കേന്ദ്രമാക്കി ഐസിസിയെ മാറ്റുകയാണ് ഉദ്ദേശ്യമെന്ന് ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി) പ്രസിഡന്റ് എ.പി.മണികണ്ഠൻ പറഞ്ഞു. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കാത്ത ഇന്ത്യൻ കലാകാരന്മാർക്കു ഐസിസിയുടെ ബുധനാഴ്ചകൾ പ്രയോജനപ്പെടുത്താം.സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാം.

പുതുതലമുറയ്ക്ക് തുറന്നിട്ട് വേദി

icc-qatar
ഐസിസിയിൽ നടന്ന ജേർണി ഓഫ് രാഗ സംഗീത സന്ധ്യയിൽ നിന്ന്‌.

ബുധനാഴ്ചകളിൽ വൈകിട്ടാണ് സാംസ്‌കാരിക പരിപാടികൾ നടക്കുക. മാസത്തിലെ 3 ബുധനാഴ്ചകളിൽ ദോഹയിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ, സ്‌കൂളുകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിപാടികൾ ഉണ്ടാകും. ഇന്ത്യൻ സമൂഹത്തിലെ പുതു തലമുറയ്ക്കു തനതു കലകളെ പരിചയപ്പെടുത്തുകയാണ് ഒരു ബുധനാഴ്ചയുടെ ഉദ്ദേശ്യം. ഇതിനായി ഇന്ത്യയുടെ വിഭിന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രഗത്ഭ കലാകാരന്മാരെ കൊണ്ടുവരും. ഓരോ സംസ്ഥാനങ്ങളിലെയും തനത് കലാ, സാംസ്‌കാരിക പരിപാടികൾ പുതു തലമുറയ്ക്ക് അറിയാനും മനസ്സിലാക്കാനും കഴിയും. ദോഹയിലുള്ളവർക്ക് ഇവരിൽ നിന്നുള്ള പരിശീലനവും ലഭിക്കും. ഇന്ത്യൻ സമൂഹം തങ്ങളുടെ കലണ്ടറിൽ ബുധനാഴ്ചകളിലെ വൈകുന്നേരങ്ങൾ ഐസിസിക്കായി മാറ്റണമെന്നും പ്രസിഡന്റ് ഓർമിപ്പിച്ചു.

തുടക്കം കുറിക്കാൻ ജേർണി ഓഫ് രാഗ

ജേർണി ഓഫ് രാഗ ഒരുക്കിയ രാഗതാളലയ സന്ധ്യയിലാണ് ഐസിസിയുടെ വാരാന്ത്യ സാംസ്‌കാരിക പരിപാടിക്കു ബുധനാഴ്ച തുടക്കമായത്. 150 ഓളം പേരാണ് അശോക ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. പ്രമുഖ വോക്കൽ , തബല, കീബോർഡ് കലാകാരന്മാരാണ് ജേർണി ഓഫ് രാഗ നയിച്ചത്. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിന്റെ സഹകരണത്തിലാണ് പരിപാടി നടന്നത്. പങ്കെടുത്ത കലാകാരന്മാർക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ഐസിസി ജോയിന്റ് സെക്രട്ടറി അജ്ഞൻ ഗാംഗുലി നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് വിനോദ് നായർ, സാംസ്‌കാരിക സെക്രട്ടറി നയന വാഗ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA