ADVERTISEMENT

ദോഹ ∙ പൊതുജനങ്ങൾക്കുള്ള സർക്കാരിന്റെ ഓൺലൈൻ സേവനങ്ങളിൽ വളർച്ച 1292 ശതമാനം. 2014 നെ അപേക്ഷിച്ചു നിലവിൽ ഗണ്യമായ വളർച്ചയാണ് ഓൺലൈൻ സേവനങ്ങളുടെ കാര്യത്തിലെന്നു ഗതാഗത വാർത്താവിനിമയ മന്ത്രാലയം. 2014 ൽ 194 സേവനങ്ങളിൽ നിന്നും നിലവിൽ 2,700 ഓൺലൈൻ സേവനങ്ങളിലേക്കാണു സർക്കാർ എത്തിയിരിക്കുന്നത്. വ്യക്തികൾക്കും കമ്പനികൾക്കും സർക്കാരിന്റെ ഓൺലൈൻ സേവനങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും ലഭ്യത കൂടുതൽ എളുപ്പമായി കഴിഞ്ഞു.

സർക്കാർ ഭരണനിർവഹണ പ്രക്രിയകളുടെ കാര്യക്ഷമത വർധിപ്പിച്ചു വ്യക്തികൾക്കും കമ്പനികൾക്കും നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സുതാര്യമാക്കാനും ഖത്തർ ഡിജിറ്റൽ സർക്കാരിനു കഴിഞ്ഞതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ സ്മാർട് ഫോണുകൾക്കായി 40 സർക്കാർ ആപ്ലിക്കേഷനുകളാണ് ഉപയോഗത്തിലുള്ളത്. ഖത്തർ ഡിജിറ്റൽ നയം 2020ന്റെയും ഖത്തർ ദേശീയ ദർശന രേഖ 2030ന്റെയും ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണു നടപടി. എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈൻ ആക്കുക എന്ന ലക്ഷ്യത്തിലേക്കാണു സർക്കാരിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com