ADVERTISEMENT

ദോഹ ∙ സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മേന) മേഖലയിൽ ഖത്തർ വീണ്ടും ഒന്നാമത്. ആഗോള തലത്തിൽ 31-ാം റാങ്കും ഖത്തറിന്. ആഗോള സമാധാന സൂചിക 2019 ലാണു ഖത്തർ വീണ്ടും സ്ഥാനം ഉയർത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ ആഗോള തലത്തിൽ 10 റാങ്കുകൾക്കു മുന്നിലാണ് ഇത്തവണ സ്ഥാനം ഉറപ്പിച്ചത്. 163 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

മേന മേഖലയിൽ കുവൈത്തിനാണു (43) രണ്ടാം സ്ഥാനം. യുഎഇ (53), ഒമാൻ (69), ജോർദാൻ (77), തുനീസ്യ (82), മൊറോക്കോ (90), അൽജീറിയ (111), ബഹ്‌റൈൻ (124), സൗദി അറേബ്യ (129) എന്നിങ്ങനെയാണു മേഖലയിലെ മറ്റ് രാജ്യങ്ങളുടെ റാങ്കിങ് നില. സാമൂഹിക സുരക്ഷ, ആഭ്യന്തര, രാജ്യാന്തര കലാപങ്ങൾ, സൈനിക നടപടികളുടെ തോത് തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയാണു സൂചിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com