ADVERTISEMENT

ദുബായ്∙ അതിജീവനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായ ഗാഫ് മരത്തിന്റെ പേരിൽ കൊച്ചുകൂട്ടുകാർക്ക് ദുബായ് മുനിസിപാലിറ്റിയുടെ കീഴിലുള്ള ചിൽഡ്രൻസ് സിറ്റി ദേശീയ മത്സരം സംഘടിപ്പിക്കുന്നു. മനോഹരമായ ഗാഫ് മരത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന 60 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ചിത്രീകരിച്ചാണ് ആറു മുതൽ 12 വയസുവരെയുള്ളവർ മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിഡിയോ  #my­_national tree_childrencity എന്ന ഹാഷ് ടാഗോടെ പുറത്തിറക്കണം. വിവരങ്ങള്‍ക്ക്:  www.childrecnity.ae. 

ഇൗ വർഷം നവംബർ 21 ആണ് പങ്കെടുക്കാനുള്ള അവസാന തിയതി. വിജയികൾക്ക് വിലപിടിപ്പുള്ള സമ്മാനം, സർടിഫിക്കറ്റ് എന്നിവ നൽകും. പൂർവികർ തങ്ങളുടെ ജീവനെ പോലെ കണ്ടിരുന്ന ഗാഫ് മരത്തിന്റെ പ്രാധാന്യം പുതു തലമുറയ്ക്ക് മനസിലാക്കുകയാണ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിൽഡ്രൻസ് സിറ്റി മേധാവി നൈല അൽ മൻസൂരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com