ADVERTISEMENT
ദുബായ് ∙ അവധി കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തിയ മലയാളി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്കൈ ലൈൻ ഡ്യൂ ഡ്രോപ്സ് ഹോംസിൽ താമസിക്കുന്ന കൊല്ലയിൽ സ്വദേശി എൻ.സുന്ദരേശനാ(65)ണ് മരിച്ചത്. ദുബായ് എമിറേറ്റ്സ് എയർലൈൻസ് ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: പങ്കജാക്ഷി. ഭാര്യ: അനുജാ റാണി. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ് എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com