ADVERTISEMENT

അബുദാബി ∙ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിനു കീഴിൽ അബുദാബി കോടതിയിൽ തത്സമയ വിവർത്തന സേവനം ആരംഭിച്ചു. വിവിധ രാജ്യക്കാർക്കാരായ കക്ഷികൾക്കു ഭാഷയുടെ അതിർവരമ്പുകൾ മറികടക്കാൻ ഇതിലൂടെ സാധിക്കുമെന്നതാണു പ്രധാന നേട്ടം. വിഡിയോ കോൺഫറൻസിലൂടെ വിവർത്തനം നൽകുന്ന സംവിധാനം അറബിക് ഭാഷ സംസാരിക്കാത്ത ആളുകൾക്ക് വലിയ അനുഗ്രഹമായിരിക്കുമെന്ന് അണ്ടർ സെക്രട്ടറി  കൗൺസിലർ യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു. 

ലോകത്തെ പ്രധാന ഭാഷകളിലെല്ലാം തൽസമയ വിവർത്തനം ലഭ്യമാണ്. അറ്റസ്റ്റേഷൻ, ഡോക്യുമെന്റേഷൻ വിഭാഗത്തിലും വിവർത്തകരുടെ സേവനം ലഭിക്കും. വീഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിക്കുന്നതുമൂലം വിവർത്തനത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കാനുമാകും. 

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് നൂതന സേവനം ആവിഷ്കരിച്ചത്. വിഷൻ അബുദാബി 2030ന്റെ ഭാഗമായി ജുഡീഷ്യറി സേവനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. 

നേരത്തെ അറബിക് ഭാഷയ്ക്കു പുറമേ ഇംഗ്ലിഷ്, ഹിന്ദി, ചൈനീസ് ഭാഷകളിൽ പരാതിപ്പെടാനുള്ള സൗകര്യം അബുദാബി കോടതിയിൽ ഏർപ്പെടുത്തിയിരുന്നു.

‌ഇത്രയധികം വിദേശ ഭാഷകളിൽ പരാതിപ്പെടാനുള്ള സൗകര്യം ഏർപ്പെടുത്തിയത് യുഎഇയിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ തന്നെ ഇതാദ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com